ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന്റെ കാരണം പ്രതി വെളിപ്പെടുത്തി !

ബംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി പ്രതിയുടെ കുറ്റസമ്മതം. ഹിന്ദു വിരുദ്ധയായതിനാലാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് മുഖ്യപ്രതി പറഞ്ഞു. ചിക്കമംഗളൂരുവിലെ ബിരൂര്‍ സ്വദേശി കെ.ടി നവീന്‍കുമാറാണ് കുറ്റസമ്മതം നടത്തിയത്.

പ്രഫസര്‍ കെ.എസ് ഭഗവാന്റെ കൊലപാതകവും താന്‍ അറിഞ്ഞിരുന്നതായി നവീന്‍ കുമാര്‍ പറഞ്ഞു. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 12 പുറങ്ങള്‍ നവീന്‍കുമാറിന്റെ പ്രസ്താവനയാണ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ സ്വീകരിച്ച വ്യത്യസ്ത രീതികളും റൂട്ട്മാപ്പും ഉള്‍പ്പെടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഹിന്ദു ജനജാഗ്രതി സമിതിയുടെ യോഗത്തിനെത്തിയപ്പോഴാണ് ഗൗരി ലങ്കേഷിന്റെ കൊലയാളി പ്രവീണിനെ നവീന്‍ പരിചയപ്പെടുന്നത്. കേസിലെ ഒന്നാം പ്രതിയാണ് നവീന്‍കുമാര്‍. ഇയാള്‍ ‘ഹിന്ദു യുവസേന’ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ആര്‍ആര്‍ നഗറിലെ സ്വന്തം വീട്ടില്‍വച്ച്‌ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *