രാജ്യസഭ: യു.ഡി.എഫ്-എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭയിലേക്ക് മല്‍സരിക്കുന്ന യു.ഡി.എഫ്-എല്‍.ഡി.എഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നാമനിര്‍ദേശപ​ത്രി​ക സമര്‍പ്പിച്ചു.

രാ​വി​ലെ 11ന്​​ ​നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് മുമ്ബാകെയാണ് സി.​പി.​എ​മ്മി​​​​​​െന്‍റ എ​ള​മ​രം ക​രീ​മും സി.​പി.​െ​എ​യു​ടെ ബി​നോ​യ്​ വി​ശ്വ​വും ​പ​ത്രി​ക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വി.എസ്. വിജയരാഘവന്‍ അടക്കമുള്ളവര്‍ സ്ഥാനാര്‍ഥികളെ അനുഗമിച്ചു.

യു.​ഡി.​എ​ഫി​ന്​ വേ​ണ്ടി കേ​ര​ള കോ​ണ്‍​ഗ്ര​സ് എമ്മി​െ​ല ജോ​സ്​ കെ. ​മാ​ണിയും പ​ത്രി​ക സമര്‍പ്പിച്ചു. ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു പ​ത്രി​കാ സമര്‍പ്പണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഉപനേതാവ് എം.കെ. മുനീര്‍, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവര്‍ ജോസ് കെ. മാണിയെ അനുഗമിച്ചു.

എ​ല്‍.​ഡി.​എ​ഫി​ന്​ ര​ണ്ടു​ പേ​രെ​യും യു.​ഡി.​എ​ഫി​ന്​ ഒ​രാ​ളെ​യും വി​ജ​യി​പ്പി​ക്കാം. നാ​ലാ​മ​ത്​ പ​ത്രി​ക​യി​ല്ലെ​ങ്കി​ല്‍ തി​ങ്ക​ളാ​ഴ്​​ച ​ത​ന്നെ മൂ​ന്നു ​പേ​രു​ടെ​യും വി​ജ​യം വരണാധികാരി ഔദ്യോഗികമായി പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *