യുവനടി മേഘാ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. എറണാകുളം മുളന്തുരുത്തിക്ക് സമീപത്ത് വെച്ച് മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ചാണ് അപകടം ഉണ്ടായത്. തലകീഴായി മറിഞ്ഞ കാര്‍ ഒരു മണിക്കൂറോളം അങ്ങിനെ കിടന്നു. അതിന് ശേഷമാണ് കാറില്‍ നിന്നും നടിയെ പുറത്തെടുത്തത്.
മറ്റൊരു കാറില്‍ ഇടിച്ച മേഘയുടെ കാര്‍ റോഡരികില്‍ തല കീഴായി മറിയുകയായിരുന്നു. അപകടസമയത്ത് മേഘ മാത്രമാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. സാരമായ പരിക്കുകളോടെ മേഘ രക്ഷപ്പെട്ടു. രാവിലെ എറണാകുളത്തെ താമസസ്ഥലത്തു നിന്നും സഹോദരന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോകുകയായിരുന്നു താരം. ശക്തമായ മഴയെ തുടര്‍ന്ന് കാര്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.
എന്നാല്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഒരു മണിക്കൂറോളം നേരം കാര്‍ തലകീഴായി തന്നെ റോഡരികില്‍ കിടന്ന് മേഘയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വന്നു. കൈയില്‍ ചതവ് മാത്രമാണ് പറ്റിയതൊഴിച്ചാല്‍ മറ്റ് പരിക്കുകളൊന്നുമില്ല.
ഒരു മെക്സിക്കന്‍ അപാരത എന്ന ടോവിനോ ചിത്രത്തിലൂടെയാണ് മേഘ സിനിമയിലേക്ക് എത്തിയത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളി, ആസിഫ് അലി നായകനാകുന്ന മന്ദാരം എന്നിവയാണ് മേഘയുടെ മറ്റ് ചിത്രങ്ങള്‍.
