തിരുവനന്തപുരം നഗരത്തെ അന്താരാഷ്‌ട്ര ടൂറിസം മാര്‍ക്കറ്റില്‍ അടയാളപ്പെടുത്തുന്ന പുതിയൊരു പദ്ധതി കൂടിയെന്ന്‍ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ അന്താരാഷ്‌ട്ര ടൂറിസം മാര്‍ക്കറ്റില്‍ അടയാളപ്പെടുത്തുന്ന പുതിയൊരു പദ്ധതി കൂടി ആവിഷ്കരിക്കപ്പെട്ടെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വേളി കായലും അറേബ്യന്‍ സമുദ്രവും അനന്തപുരിയുടെ ഭംഗിയുമൊക്കെ ഒത്തിണങ്ങുന്ന വേളിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന അര്‍ബന്‍ എന്റര്‍ടെയിന്‍മെന്റ് സെന്റര്‍ തിരുവനന്തപുരത്തിന് നവ്യാനുഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് ഏക്കര്‍ വിസ്തൃതിയുള്ള നിര്‍ദ്ദിഷ്ട പദ്ധതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്നോ പാര്‍ക്ക്, അക്വോറിയം, കേരളത്തിന്റെ സംസ്കാരവും പാരമ്ബര്യവും വിളിച്ചോതുന്ന തീം പാര്‍ക്ക്, 6D തിയേറ്റര്‍, ഫുഡ് കോര്‍ട്ട് എന്നിവയുണ്ടാകും. പദ്ധതിയില്‍ സര്‍ക്കാരിനൊപ്പം കൈകോര്‍ക്കാന്‍ സ്വകാര്യ സംരംഭകരെ ക്ഷണിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *