തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച്‌ സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായി സംഭാജി ഭിഡെ

മുംബൈ: ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ് മാങ്ങയെന്നും തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച്‌ നിരവധി സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായും മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നും ശ്ലോകങ്ങള്‍ ഉദ്ധരിച്ച്‌ സമകാലിക രാഷ്ട്രീയ വ്യവസ്ഥയെയും അദ്ദേഹം വിമര്‍ശിച്ചു.

ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍എസ്‌എസ് നേതാവുകൂടിയായ സംഭാജി ഭിഡെ. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഭീമ കൊരെഗാവ് വംശീയ ഏറ്റുമുട്ടലിലെ പ്രതികളിലൊരാളാണ് ഭിഡെ.

Leave a Reply

Your email address will not be published. Required fields are marked *