അബൂദാബി: അബൂദാബിയില്‍ ഷൂട്ടിംഗിനിടെ ബോളീവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് പരിക്കേറ്റു. കണ്ണിന്റെ ഐറിസിനാണ് പരിക്കേറ്റിരിക്കുന്നത്. ജൂണ്‍ 14ന് റിലീസ് ചെയ്യുന്ന റേസ് 3യുടെ ഷൂട്ടിംഗിനിടയിലായിരുന്നു സംഭവം.
പരിക്ക് ഒരിക്കലും ഭേദമാകുന്നതല്ലെന്ന് താരം പറഞ്ഞു. എന്നാല്‍ കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്നും ജാക്വിലിന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.
റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന റേസ് 3യില്‍ സല്മാന്‍ ഖാനാണ് നായകന്‍. കിക്കിന് ശേഷം ജാക്വിലിന്‍ സല്മാനൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
