ദുബൈ: യുഎ ഇയിലെ ചില കറന്‍സി എക്‌സ്‌ചേഞ്ച് സെന്ററുകളുടെ ലൈസന്‍സ് സെണ്ട്രല്‍ ബാങ്ക് തരംതാഴ്ത്തി. ഈ എക്‌സ്‌ചേഞ്ചുകളില്‍ പണം അടയ്ക്കരുതെന്നും മുന്നറിയിപ്പ്. നിബന്ധനകള്‍ പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് തരംതാഴ്ത്തിയിരിക്കുന്നത്.
തഹെര്‍ എക്‌സ്‌ചേഞ്ച് എസ്റ്റ്, അല്‍ ഹധ എക്‌സ്‌ചേഞ്ച്, അല്‍ ഹെമ്രിയ എക്‌സ്‌ചേഞ്ച്, ദുബൈ എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച്, സനാ എക്‌സ്‌ചേഞ്ച്, കോസ്‌മോസ് എക്‌സ്‌ചേഞ്ച്, ബിന്‍ ബഖീത് എക്‌സ്‌ചേഞ്ച് എസ്റ്റ് എന്നിവയാണ് ഡൗണ്‍ഗ്രേഡ് ചെയ്യപ്പെട്ടിരിക്കുന്ന കമ്ബനികള്‍.
ഈ കമ്ബനികള്‍ മുഖേന പണമിടപാടുകള്‍ നടത്തുകയോ കൂലി നല്‍കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം വിദേശ കറന്‍സികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. കൂടാതെ ട്രാവലേഴ്‌സ് ചെക്കുകളുടെ ഇടപാടുകളും നടത്താം.
ഈദുല്‍ ഫിത്തര്‍ അടുത്തതോടെ നാട്ടിലേയ്ക്ക് പണമയക്കുന്ന പ്രവാസികളുടെ വന്‍ തിരക്കാണ് എക്‌സ്‌ചേഞ്ചുകളില്‍ അനുഭവപ്പെടുന്നത്.
