ദുബായില്‍ വീട്ടുടമസ്ഥന്‍ പ്രവാസി വേലക്കാരിയെ പീഡിപ്പിച്ചു

ദുബായ് : ദുബായില്‍ ഫ്‌ളാറ്റില്‍ വീട്ടുജോലിക്കായി എത്തിയ പ്രവാസി യുവതിയെ പീഡിപ്പിച്ചതായി പരാതി. ഫ്‌ളാറ്റ് ഉടമ 46 കാരനായ ഈജിപ്ഷ്യന്‍ പൗരനാണ് ഫിലിപ്പീന്‍സുകാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

മാര്‍ച്ച്‌ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടുജോലിക്കാരെ നല്‍കുന്ന ഏജന്‍സി മുഖാന്തരമാണ് യുവതി ഫ്‌ളാറ്റില്‍ ക്ലീനിംഗിനായി എത്തിയത്. ഉച്ചയ്ക്ക് 2.30 ന് ഫളാറ്റില്‍ എത്തിയ യുവതി ജോലി ചെയ്യുന്നതിനിടെ ഫ്‌ളാറ്റ് ഉടമ പുറത്തേയ്ക്ക് പോയി ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് തിരികെ വന്നു. ഈ സമയമായപ്പോഴേയ്ക്കും തന്റെ ജോലികള്‍ ഏതാണ്ട് തീര്‍ന്നിരുന്നെന്നും യുവതി പറഞ്ഞു. ഈ സമയം അയാള്‍ തന്നെ ബെഡ്‌റൂമിലേയ്ക്ക് വിളിക്കുകയും കിടക്കയുടെ അരികില്‍ പൊടിയുണ്ടെന്ന് കാണിക്കുകയും ചെയ്തു. ഈ പൊടി തട്ടുന്നതിനിടെ ഇയാള്‍ യുവതിയെ കയറിപ്പിടിച്ച്‌ ബലമായി ചുംബിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതി അയാളെ തട്ടിമാറ്റി. പുറത്തേക്കിറങ്ങാനായി പോയി.

എന്നാല്‍ അയാള്‍ പിന്നാലെ വന്ന് പൊലീസില്‍ പരാതിപ്പെടാതരിയ്ക്കാന്‍ കുറച്ച്‌ പണം നീട്ടി. അത് വാങ്ങാതെ വന്നപ്പോള്‍ താന്‍ ജോലി ചെയ്ത ശമ്ബളം അയാള്‍ മേശപുറത്ത് വെച്ചു. എന്നാല്‍ താന്‍ അപ്പോഴേയ്ക്കും പൊലീസിനെ വിളിച്ചുവെന്ന് യുവതി കോടതിയ്ക്ക് മുമ്ബാകെ മൊഴി നല്‍കി. ഉടന്‍ തന്നെ പൊലീസ് സ്ഥലത്ത് എത്തുകയും അയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *