തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യമായ വിമര്‍ശനം നടത്തിയ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെ തള്ളി മുന്‍ മന്ത്രി കെ.സി.ജോസഫ്. നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ സുധീരന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കെതിരെ സുധീരന്‍റെ ആവര്‍ത്തിച്ചുള്ള വെല്ലുവിളി വേദനാജനകവും നിര്‍ഭാഗ്യകരവുമായിപ്പോയെന്നും പരസ്യ പ്രതികരണങ്ങളിലേക്ക് പോകരുത് എന്ന് പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദേശമുള്ളതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം തന്‍റെ വാക്കുള്‍ അവസാനിപ്പിച്ചത്.
