ഗ​ണേ​ഷ് കു​മാ​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി

കൊ​ല്ലം: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ത്ത​നാ​പു​രം എം​എ​ല്‍​എ കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കൊ​ല്ലം സ്വ​ദേ​ശി അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ണേ​ഷ്കു​മാ​റും ഡ്രൈ​വ​റും ചേ​ര്‍​ന്ന് ത​ന്നെ മ​ര്‍​ദ്ദി​ക്കു​ക​യും അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നും അ​ന​ന്ത​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

അ​ഞ്ച​ലി​ല്‍ അ​ഗ​സ്ത്യ​കോ​ടാ​യി​രു​ന്നു സം​ഭ​വം. ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്രം ക​ട​ന്നു പോ​കു​വാ​ന്‍ സാ​ധി​ക്കു​ന്ന റോ​ഡി​ല്‍​വ​ച്ച്‌ എം​എ​ല്‍​എ​ക്ക് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ര്‍​ദ​നം. എം​എ​ല്‍​എ​യു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ന​ന്ത​കൃ​ഷ്ണ​ന്‍ ആ​ശു​പ​ത്രി​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *