കൊച്ചി: കോഴിക്കോടും മലപ്പുറത്തും പടര്‍ന്നു പിടിച്ച നിപ്പ വൈറസ് ബാധ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച കോടതി ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ ചുമതലകള്‍ക്കപ്പുറത്തേക്ക് പോയി നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവച്ചതെന്നും കോടതി പറഞ്ഞു. മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവരുടെ വീഡയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
തക്ക സമയത്ത് ആവശ്യമായ സഹായം ഉറപ്പാക്കിയ കേന്ദ്ര സര്‍ക്കാരിനെയും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്‌റ്റിസ് സി.ടി.രവി കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിനന്ദിച്ചു.
അതേസമയം, വിവാദത്തിനിടയാക്കിയ വീഡിയോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
