തിരുവനന്തപുരം: കെ എസ് ആര് ടി സിയുടെ ഇലക്ട്രിക്ക് ബസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു തുടങ്ങി. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് ഇലക്ട്രിക്ക് ബസിന്റെ വരവ്. 2 കോടിയിലേറെ നിര്‍മ്മാണ ചിലവുള്ള ബസ് വാങ്ങാനുള്ള സാമ്ബത്തിക ശേഷി കെ എസ് ആര് ടി സിക്ക് ഇല്ലാത്തതിനാല്‍ ബസുകള്‍ വാടകയ്ക്കാണ് ഇറക്കുന്നത്.
പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാകുന്നു എങ്കില്‍ സര്‍വ്വീസിന് മൂന്നൂറോളം ഇലക്ട്രിക് ബസുകള്‍ കൊണ്ടുവരാനാണ് അധികൃതര്‍ പദ്ധതി ഇടുന്നത്. 40 പുഷ് ബാക്ക് സീടുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ എന്നിവയാണ് ലക്ടര്ക് ബസിന്റെ മറ്റ് സവിശേഷതകള്‍.
