വി.കെ. രാജഗോപാലിനെ നിയമിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി

ശബരിമല ലെയ്‌സണ്‍ ഓഫീസറായി വി.കെ. രാജഗോപാലിനെ നിയമിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് നിയമനം റദ്ദാക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

ആര്‍എസ്‌എസ് സഹയാത്രികനായ രാജഗോപാലിനെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചത് വിവാദമായിരുന്നു. നിയമനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ടും അല്ലാതെയും പരാതികള്‍ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *