പന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വയനാട്:  കാട്ടുപന്നിയുടെ ഇറച്ചിയും വെടിയുണ്ടകളുമായി കോണ്ഗ്രസ് നേതാവും അനുയായിയും പിടിയിലായി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിജു, സഹായി പൌലോസ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് മൂന്നു കിലോ കാട്ടുപന്നി ഇറച്ചിയും 9 വെടിയുണ്ടകളും പിടിച്ചെടുത്തു.

വൈത്തിരി പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ആയുധം കൈവശം വെച്ചതിനും വന്യമൃഗങ്ങളെ വേട്ടയാടിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും പൊലീസ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *