വയനാട്ടില്‍ വനംഭൂമിയില്‍ നിന്ന് മരം മുറിച്ച്‌ കടത്താന്‍ ശ്രമം; മാണിയുടെ മരുമകനെതിരേ കേസെടുത്തു

മാനന്തവാടി: വയനാട്ടില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയില്‍നിന്ന് മരം മുറിച്ച്‌ കടത്താന്‍ ശ്രമിച്ച കേസില്‍ കേരള കോണ്‍ഗ്രസ്‌ എം നേതാവ് കെ.എം.മാണിയുടെ മരുമകനെതിരേ വനംവകുപ്പ് കേസെടുത്തു. വയനാട് ചെതലയത്താണ് മാണിയുടെ മരുമകന്റെ കോഫി പ്ലാന്റേഷന്‍സ് സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് നിന്നും ഇരുന്നൂറോളം മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു.

മരം വനംവകുപ്പ് പിടിച്ചെടുത്തു. മാണിയുടെ മരുമകന്‍ രാജേഷ്, പിതൃസഹോദരന്‍, പ്ലാന്റേഷന്‍ ഉടമകള്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേയാണ് കേസെടുത്തത്.

കേസില്‍ പ്ലാന്റേഷന്‍ മാനേജരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വയനാട് ചെതലയം പാമ്ബ്ര കോഫി പ്ലാന്റേഷന് സമീപത്തെ നിക്ഷിപ്ത വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ചത്. വനഭൂമി കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *