പെരിന്തല്‍മണ്ണ: മലപ്പുറത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ചു. ആറങ്ങോടന്‍ നസീറ (35) ആണ് മരിച്ചത്. മലപ്പുറം അങ്ങാടിപ്പുറം ലക്ഷംവീട് കോളനിക്ക് സമീപമാണ് അപകടം.
വീടിന് മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് നസീറ പോകുന്നത് ശ്രദ്ധയില്‍പെട്ട സഹോദരന്‍ പുറകെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. വിവാഹ മോചിതയാണ് നസീറ. കുട്ടികളില്ല.
