സെക്‌സ് റാക്കറ്റ്; നാല് സ്ത്രീകളടക്കം ഒന്‍പത് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: സെക്‌സ് റാക്കറ്റിലെ കണ്ണികളായ നാല് സ്ത്രീകളടക്കം ഒന്‍പത് പേര്‍ പിടിയില്‍. മുര്‍ത്തലിലെ ധാബയിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്ന് 45കിലോമീറ്റര്‍ അകലെയാണ് സംഭവം. പോലീസ് നടത്തിയ റെയ്‌ഡില്‍ പിടികൂടിയ സ്ത്രീകളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരെക്കുറിച്ച്‌ കൂടുതല്‍ വിവരം ലഭ്യമല്ല. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടന്നാണ്‌ മിന്നല്‍ റെയ്‌ഡ്‌ നടന്നത്.

റാക്കറ്റിലുണ്ടായിരുന്ന പെണ്‍കുട്ടികളെ ഇവര്‍ ഡല്‍ഹിയില്‍ നിന്ന് കടത്തിയതാണെന്നാണ് പോലീസ് നിഗമനം. അറസ്റ്റിലായവര്‍ക്ക് പുറമെ മറ്റ് പലരും ഇവര്‍ക്കൊപ്പം വേശ്യാവൃത്തി ചെയ്‌തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാടകയ്‌ക്കെടുത്ത സ്ഥലത്തായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഉടമയെ ചോദ്യംചെയ്‌തതില്‍ നിന്ന് ഇയാള്‍ മറ്റൊരാള്‍ക്കാണ് സ്ഥലം വാടകയ്ക്ക് നല്‍കിയതെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *