ദുബായില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

ദുബായ് : 328 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. 16 കേസുകളിലെ പ്രതിയായ ഏഷ്യക്കാരനെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. കഴിഞ്ഞ രണ്ട് മാസമായി ഇയാള്‍ ഒളിവിലായിരുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന അറസ്റ്റ് വാറണ്ടുകളില്‍ 98 ശതമാനം പേരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായി ദുബായ് പോലീസ് ഫോര്‍ ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജ ജന അല്‍ മന്‍സൂരി അറിയിച്ചു.

പല കേസുകളിലായി ഈ വര്‍ഷം നാല് ഏഷ്യന്‍ പൗരന്മാരെയും 10 വര്‍ഷം മുമ്ബ് നടന്ന മനുഷ്യകടത്തുകേസിലെ പ്രതിയായ സ്ത്രീയെയും അറസ്റ്റ് ചെയ്‌തെന്നും ഇവരെ അതാത് രാജ്യങ്ങള്‍ക്ക് കൈമാറിയെന്നും അല്‍ മന്‍സൂരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *