അഭിമന്യു വധം കാമ്ബസ് രാഷ്ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്ക്കേറ്റ തിരിച്ചടിയെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്നു അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ എസ്‌എഫ്‌ഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ കാമ്ബസ് രാഷ്ട്രീയത്തിലെ ഏകാധിപത്യ പ്രവണതയ്ക്കേറ്റ തിരിച്ചടിയാണ് അഭിമന്യുവിന്‍റെ കൊലപാതകമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍‌ ആരോപിച്ചു.

കൊലപാതകത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും തീവ്രവാദത്തെ നിയമംകൊണ്ട് നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *