ബ്രസീലിന് ആശ്വാസിക്കാം, കോസ്റ്റ മടങ്ങിയെത്തി

ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വസിക്കാം. കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ഡഗ്ലസ് കോസ്റ്റ പരിക്ക് ഭേദമായി എത്തി. താരത്തിന് ഏറ്റ പരിക്ക് ഭേദമായെന്നും അടുത്ത മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ ഇറങ്ങും എന്നും ബ്രസീല്‍ ടീം അറിയിച്ചു.

കോസ്റ്ററിക്കയ്ക്ക് എതിരെ സബ്ബായി എത്തിയ ഡഗ്ലസ് കോസ്റ്റ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആ മത്സരത്തില്‍ ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. ആ മത്സരത്തിനിടയില്‍ ആയിരുന്നു കോസ്റ്റയ്ക്ക് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *