സി.പി.എം- എസ്​.ഡി.പി.​െഎയുമായി വിട്ടുവീഴ്​ച ചെയ്​തു- കുഞ്ഞാലിക്കുട്ടി

തിരൂര്‍: സി.പി.എം ചില സമയങ്ങളില്‍ ഭൂരിപക്ഷ കാര്‍ഡ്​ ഇറക്കുകയും ചില സമയങ്ങളില്‍ ന്യൂനപക്ഷ കാര്‍ഡ്​ ഇറക്കുകയും ചെയ്യുന്നുവെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. മുന്‍ ലോക്​സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി.ഡി.പിയുമായി സഹകരിച്ച പാര്‍ട്ടിയാണ്​ സി.പി.എം.

കാമ്ബസ്​ കൊലപാതകത്തെ ലീഗ്​ അപലപിക്കുന്നു. ഇത്തരക്കാരുമായി ലീഗ്​ ഒരുകാലത്തും വിട്ടുവീഴ്​ച ചെയ്​തിട്ടില്ല. എന്നാല്‍ സി.പി.എം ഇത്തരക്കാരുമായി വിട്ടുവീഴ്​ച ചെയ്​തിട്ടുണ്ട്​.അതിന്​ ഉദാഹരണമാണ്​ കോട്ടക്കലിനടുത്ത്​ പറപ്പൂര്‍ പഞ്ചായത്തില്‍ എസ്​.ഡി.പി.​െഎയുമായി ചേര്‍ന്ന്​ സി.പി.എം ഭരിക്കുന്നതെന്നും ക​ുഞ്ഞാലിക്കുട്ടി ചുണ്ടിക്കാട്ടി. തിരൂരില്‍ മുസ്​ലിം ലീഗ്​ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമ​​െന്‍റ്​ തെരഞ്ഞെടുപ്പിന്​ ആദ്യമായി ഒരുങ്ങുന്ന പാര്‍ട്ടിയാണ്​ മുസ്​ലിം ലീഗ്​. കേരളം ചെങ്ങന്നൂരല്ലെന്ന്​ സി.പി.എമ്മിന്​ ബോധ്യമാകുമെന്നും അ​ദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *