എസ്ഡിപിഐയെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളെ അതേ രീതിയില്‍ നേരിടും ; തെരുവിലിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ്

മലപ്പുറം : എസ്ഡിപിഐയെ തകര്‍ക്കാന്‍ സിപിഎം ഗൂഢാലോചന നടത്തുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. അഭിമന്യു വധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നു. അഭിമന്യു വധത്തില്‍ അറസ്റ്റിലായവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരല്ല. സംഘടനയെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളെ അതേ രീതിയില്‍ നേരിടും. ഈ നില തുടര്‍ന്നാല്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സിപിഎമ്മിനെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ പേരില്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കില്ല.

എസ്ഡിപിഐയുടെ ജനപ്രീതി തടയാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മഹാരാജാസ് കോളേജിലെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിടണമെന്നും അബ്ദുള്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *