തരൂരിന് കാമുകിമാരെ കാണാന്‍ ഇനി സാധിക്കില്ല; പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ച കേസില്‍ ശശി തരൂര്‍ എം.പിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.

തരൂരിന് ഇനി രാജ്യം വിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള കാമുകിമാരെ കാണുന്നതിന് ഇനി സാധിക്കില്ലെന്നായിരുന്നു സ്വാമി പരിഹസിച്ചത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി തരൂരിന് വിദേശയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പോകണമെങ്കില്‍ തന്നെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുമാണ്.

ഒരു ലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തരൂരിന് ജാമ്യം അനുവദിച്ചാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്നുമായിരുന്നു പൊലീസിന്റെ വാദം. 2014 ജനുവരി 17നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണയാണ് തരൂരിന്റെ മേല്‍ ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *