ഷാര്‍ജ: ഭര്‍ത്താവ് പുനര്‍ വിവാഹത്തിനൊരുങ്ങിയതിനെ തുടര്‍ന്ന് ഉസ്‌ബെക് പൗര തൂങ്ങിമരിച്ചു. 41 വയസ് പ്രായമുണ്ട് യുവതിക്ക്. അല്‍ ദൈദിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ഭര്‍ത്താവിനും അഞ്ച് മക്കള്‍ക്കും ഒപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. ഇളയകുട്ടിക്ക് ഒരു വയസ് ആകുന്നുള്ളു.
എമിറേറ്റി പൗരനാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ രണ്ടാം വിവാഹം കഴിക്കാന്‍ പോകുന്ന വിവരം ഭാര്യയെ അറിയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യ.
പോലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തു.
