കാമഭ്രാന്തിളകിയ ആ കന്യാസ്ത്രീയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിസി ജോര്‍ജ്ജ്

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിക്കാരിയായ കന്യാസ്ത്രീയെ അപഹസിച്ച്‌ പി.സി ജോര്‍ജ്ജ് എംഎല്‍എ രംഗത്ത്. ‘കാമഭ്രാന്തിളകിയ ആ കന്യാസ്ത്രീയെ’ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ അധിക്ഷേപം. പതിമൂന്ന് തവണ ബലാത്സംഗം ചെയ്തപ്പോഴും മിണ്ടാതിരുന്ന കന്യാസ്ത്രീ പതിനാലാം തവണ അങ്ങിനെ ചെയ്തപ്പോഴാണോ പരാതി കൊടുക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പരിഹസിച്ചു.

കന്യാസ്ത്രീ അത്ര ശുദ്ധ വ്യക്തിത്വമല്ല, സ്വഭാവ ദൂഷ്യം ഉള്ളവളാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഒരു ബന്ധു കന്യാസ്ത്രീക്കെതിരെ ബിഷപ്പിന് നല്‍കിയിട്ടുണ്ടെന്നും ആ കത്ത് തന്റെ കൈവശമുണ്ടെന്നും അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുമെന്നും പിസി പറയുന്നു.

അവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ജീവിതം അറിയാം, അവരുടെ ജീവിതം ഒരു കന്യാസ്ത്രീക്ക് എന്നല്ല മനുഷ്യസ്ത്രീക്ക് പോലും ചേര്‍ന്നതല്ലെന്നും പിസി ജോര്‍ജ് ആരോപിച്ചു. അവരെപ്പറ്റിയുള്ള എല്ലാ തെളിവുകളും പൊലീസിന് കൈമാറുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *