കട്ടപ്പന: ഇടുക്കിയിലും വയനാട്ടിലും നദികളില്‍ ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കിയില്‍ കട്ടപ്പന ചപ്പാത്തിനു സമീപം ആലടി പോത്തിന്‍കയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
സമാനമായ രീതിയില്‍ വയനാട്ടില്‍ കര്‍ണാടക അതിര്‍ത്തിക്കു സമീപവും മൃതദേഹം കണ്ടെത്തി. ഇത് മലയാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എച്ച്‌ഡി കോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
