കൊല്ലം> കുമ്ബസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന് കീഴടങ്ങി. രണ്ടാം പ്രതി ജോബ് മാത്യുവാണ് കൊല്ലം ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. ഒളിവിലുള്ള മറ്റു വൈദികരും ഉടനെ കീഴടങ്ങിയേക്കും.
കേസില്‍ പ്രതികളായ വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. വൈദികര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സൂചിപ്പിച്ചാണ് ഹൈക്കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. മൂന്ന് വൈദികരാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജെയ്സ് കെ ജോര്‍ജ്, ഫാ. ജോബ് മാത്യൂ എന്നിവരുടെ ജാമ്യാപേക്ഷോണ് തള്ളിയത്. ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയൂടെ മൊഴിയിലാണ് കേസെടുത്തിട്ടുള്ളത്.
