രാമായണ മാസാചരണം രാഷ്​ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ല – വി.എം സുധീരന്‍

തിരുവനന്തപുരം: രാമായണ മാസാചരണം രാഷ്​ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന്​ വി.എം സുധീരന്‍. രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന്​ സി.പി.എം പിന്‍മാറണം. വിശ്വാസം വ്യക്​തി താത്​പര്യമാണ്​. അത്​ വ്യക്​തികള്‍ക്ക്​ വിട്ടുകൊടുക്കണമെന്നും സുധീരന്‍ പറഞ്ഞു.

സി.പി.എമ്മി​​െന്‍റ ഇപ്പോഴ​െത്ത നിലപാടുകള്‍ ബി.ജെ.പിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്​. വിഷയത്തില്‍ സി.പി.എം നിലപാട്​ തിരുത്തണ​മെന്നും സുധീരന്‍ വ്യക്​തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *