ചെന്നൈയില്‍ പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ 18 പ്രതികളെ അഭിഭാഷകര്‍ ആക്രമിച്ചു

ചെന്നൈ: ചെന്നൈയില്‍ 11 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ അഭിഭാഷകര്‍ ആക്രമിച്ചു. അഡീഷണല്‍ സിറ്റി സിവില്‍ കോടതിയില്‍ വച്ചായിരുന്നു സംഭവം. വന്‍ പോലീസ് സന്നാഹം നോക്കി നില്‍ക്കെ കോടതി ഇടനാഴിയില്‍ വച്ചായിരുന്നു ആക്രമണം.

പ്രതികളെ പോലീസ് ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. ഇവരെ കുടുംബ കോടതിയിലേക്കും സിബിഐ കോടതിയിലേക്കും കയറ്റിയാണ് രക്ഷിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ചെന്നൈ ഐനാവാരത്താണ് 11 വയസുകാരിയെ 21 പേര്‍ ഏഴുമാസം പീഡിപ്പിച്ചത്.സംഭവത്തില്‍ 17 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയാകപ്പെട്ട കുട്ടിയും കുടുംബവും താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായത്. അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണം ചെയ്യുന്നയാളും പിടിക്കപെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ജനുവരിയില്‍ കുട്ടിയെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ശേഷം ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് കഴിഞ്ഞ ഏഴുമാസമായി മറ്റുള്ളവര്‍ കുട്ടിയെ പീഡിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *