ഹവാല പണം കടത്തിയെന്ന പരാതിയില്‍ വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

തിരുവനന്തപുരം: വിദേശത്തു നിന്നും ഹവാല പണം കടത്തിയെന്ന പരാതിയില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. . ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ നിഷേധിച്ചു.

മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ വിദേശയാത്ര കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ കണക്കില്‍പ്പെടാത്ത പണം വെള്ളാപ്പള്ളി നടേശന്‍ കൊണ്ടുവന്നുവെന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിച്ച പരാതി. ബാങ്ക് സ്റ്റേറ്റ്മെന്‍റുകളും ആദായനികുതി അടയ്ക്കുന്നതിന്‍റെ രേഖകളും അദ്ദേഹം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *