ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപനീയമെന്ന്​ രാജ്​നാഥ്​ സിങ്​

ന്യൂഡല്‍ഹി: രാജ്യത്ത്​ നടക്കുന്ന ആള്‍​കൂട്ട കൊലപാതകങ്ങള്‍ അപലപനീയമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. വിഷയത്തില്‍ രണ്ട്​ തവണ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​. വ്യാജ വാര്‍ത്തകള്‍ നിയ​ന്ത്രിക്കാന്‍ സാമൂഹിക മാധ്യമങ്ങളോട്​ ആവശ്യപ്പെട്ടിട്ടു​ണ്ടെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

രാജ്യത്ത്​ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നിനിടെ ഇതിനെതിരെ പ്രചാരണങ്ങളുമായി വാട്​സ്​ ആപ്​ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. വാട്​സ്​ ആപ്​ ഉള്‍പ്പടെയുള്ള ആപുകളിലുടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ്​ പലപ്പോഴും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക്​ കാരണമാവുന്നത്​​. എന്നാല്‍, ഇതിനെതിരായ പ്രചാരണങ്ങള്‍ ശക്​തമാവു​േമ്ബാഴും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്​.

Leave a Reply

Your email address will not be published. Required fields are marked *