ലഖ്നൗ: ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് ഹിന്ദു ദമ്ബതികള്‍ക്ക് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്രസിംഗ്. ദൈവത്തിന്റെ വരദാനമാണ് കുട്ടികളെന്നും ഹിന്ദുത്വം നിലനിര്‍ത്താന്‍ ഹിന്ദു ദമ്ബതികള്‍ കുറഞ്ഞത് അഞ്ച് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നുമായിരുന്നു സുരേന്ദ്ര സിംഗിന്റെ പ്രസ്താവന.
‘എല്ലാ ഹിന്ദു ദമ്ബതിമാര്‍ക്കും അഞ്ച് കുട്ടികളെങ്കിലും വേണമെന്നാണ് എല്ലാ ആത്മീയ നേതാക്കളുടേയും ആഗ്രഹം. അതിലൂടെയാണ് ഹിന്ദുത്വം നിലനിര്‍ത്താനും ജനസംഖ്യ വര്‍ധിപ്പിക്കാനും സാധിക്കുന്നത്’. ഹിന്ദുക്കള്‍ ന്യൂനപക്ഷമായി തീരാന്‍ കാരണം തീവ്രവാദികളല്ലെന്നും, ഹിന്ദുക്കള്‍ തന്നെയാണെന്നും സുരേന്ദ്ര സിംഗ് ആരോപിച്ചു.
വര്‍ധിച്ചുവരുന്ന ബലാത്സംഗ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ഭഗവാന്‍ ശ്രീരാമന് പോലും കഴിയില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുരേന്ദ്ര സിംഗിന്റെ പുതിയ പരാമര്‍ശം. പീഡനങ്ങള്‍ക്ക് കാരണം സ്മാര്‍ട്ട് ഫോണുകളാണെന്നും നേരത്തെ സുരേന്ദ്ര ആരോപിച്ചിരുന്നു. ഉന്നാവോ ബലാത്സംഗ കേസില്‍ സിതാപൂര്‍ ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയതും ഏറെ വിവാദമായിരുന്നു.
