കൊച്ചി: പെരുമ്ബാവൂരില്‍ കോളജ് വിദ്യാര്‍ഥനി നിമിഷയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബംഗാള്‍ സ്വദേശി കുറ്റം സമ്മതിച്ചതായി പോലീസ്. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജുവാണ് കുറ്റം സമ്മതിച്ചത്. ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്.
വാഴക്കുളം എംഇഎസ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ നിമിഷയെ ഇന്ന് രാവിലെയാണ് ബിജു കൊല്ലപ്പെടുത്തിയത് .അമ്മയുടെ മാല കവരാന്‍ ശ്രമിച്ചത് എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമ്ബി അപകടനില തരണം ചെയ്തെന്നാണ് വിവരം. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രതിയെ പിടികൂടാന്‍ ശ്രമിച്ച മറ്റ് രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്
ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
