മാരകമായി മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി

മലപ്പുറം: മാരകമായി മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. വള്ളിക്കുന്ന് ആനയറങ്ങാടി കിഴക്കേ പീടികയില്‍ അലി അക്ബര്‍(44)റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പരപ്പനങ്ങാടിക്ക് സമീപത്താണ് മൃതദേഹം കിടന്നിരുന്നത്. ഇന്നു പുലര്‍ച്ചെ നാട്ടുകാരാണ് ശരീരത്തില്‍ മാരകമായി മുറിവേറ്റ നിലയില്‍ അക്ബറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഇയാളെ കഴിഞ്ഞ ഡിസംബറില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി മെട്രോയുടെ പാളത്തിലിറങ്ങിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മെട്രോയുടെ പാലാരിവട്ടം സ്റ്റേഷനില്‍ വച്ച്‌ അലി പാളത്തിലിറങ്ങുകയും ചങ്ങമ്ബുഴ പാര്‍ക്ക് ഭാഗത്തേക്ക് നടക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *