ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാവേരി ആശുപത്രിയിരുന്നു അന്ത്യം. രക്തസമ്മര്‍ദം താഴ്ന്നതിനെത്തുടര്‍ന്നു രണ്ടാഴ്ച മുന്‍പാണ് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും അണുബാധയും മൂലം അതീവഗുരുതരാവസ്ഥയിലായിരുന്നു കരുണാനിധി.
