വയനാട് : കാലവര്‍ഷ കെടുതിയെ തുടര്‍ന്ന് വയനാട് കുറുവാ ദ്വീപിന് സമീപം കക്കേരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. സുരേഷ്, നൂഞ്ചന്‍ എന്നിവരാണ്‌ഒഴുക്കില്‍പെട്ടത് . ഇതില്‍ സുരേഷിനെ ഡി.ടി.പി.സി ജീവനക്കാര്‍ രക്ഷിച്ചു. നൂഞ്ചനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വൈത്തിരിയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു എന്നാല്‍ ആളപായം ഒന്നും ഉണ്ടായില്ല . പടിഞ്ഞാറെത്തറ തരുവണ റോഡില്‍ ഇന്നും ഗതാഗത തടസ്സപ്പെട്ടു.
പുതുശ്ശേരിക്കടവില്‍ റോഡില്‍ വെള്ളം കയറിയതാണ്ഗതാഗതം തടസ്സമാവാന്‍ കാരണം . ബാണാസുര ഡാം ഷട്ടര്‍ വഴി തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവിന് നേരിയ തോതില്‍ കുറവ് വരുത്തി. 190 സെന്‍റീ മീറ്ററില്‍ നിന്നും 160 സെന്‍റീ മീറ്ററാക്കിയാണ് കുറച്ചത്. മന്ത്രി സുനില്‍ കുമാര്‍ ജില്ലയില്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
