മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ധാക്കി മുഖ്യമന്ത്രി ; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷദുരിതങ്ങള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പരിപാടികള്‍ റദ്ധാക്കി. മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയ മുഖ്യമന്ത്രി തലസ്ഥാനത്ത് തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആഗസ്റ്റ് പന്ത്രണ്ട് വരെയുള്ള പൊതുപരിപാടികളാണ് ഒഴിവാക്കിയിരിക്കുന്നത്.

ഇതിനിടെ കാലവര്‍ഷക്കെടുതി ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കര-വ്യോമ-നാവിക സേനകളുടേയും എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് വിലയിരുത്തി.

നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2,401.46 അടിയായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാവിലെ 11.30 മണി മുതല്‍ 300 ക്യു മക് സ് ജലമാണ് പുറത്തു വിട്ടിരിക്കുന്നത്. അതിനാല്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *