മന്ത്രിസഭാ പുനഃസംഘടനാ തീരുമാനം ഗവണ്‍മെന്റിനെ കൂടുതല്‍ ശക്തിപ്പെടുത്താനാണെന്നും അതിന് സഹായകരമായ നിലപാടാണ് സിപിഐഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്വീകരിച്ചതെന്നും തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്‌ണന്‍.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനറും സിപിഎം സെക്രട്ടറിയും തമ്മിലുള്ള ചര്‍ച്ചയിലാണ് എല്ലാ കാര്യങ്ങള്‍ക്കും അന്തിമ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ പി ജയരാജന്റെ തിരിച്ചുവരവിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
