തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: അതിശക്തമായ കാറ്റും മഴയും സംസ്ഥാനത്തെ ദുരിതത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ഇപ്പോഴും തുടരുന്നുണ്ട്. സംസ്ഥാന വ്യാപകമായി നിരവധി നാശനഷ്ടങ്ങളാണ് പല ജില്ലയിലും സംഭവിച്ചരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. മാത്രമല്ല ജലനിരപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് 24 അണക്കെട്ടിലെ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബുകളിലും മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തമിഴ് സിനമാരംഗത്തെ താരങ്ങളായ സൂര്യയും കരുതിയിന്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് ഉറപ്പ് നല്‍കി. പല ജില്ലകളിലും സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *