ആം ആദ്മി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് മാറി നല്‍ക്കുന്നതെന്ന് അശുതോഷ് പറഞ്ഞു. അതേസമയം, രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതെന്നാണ്‌ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

‘എല്ലാ യാത്രകള്‍ക്കും ഒരു അവസാനമുണ്ട്, ആം ആദ്മിയുമായുള്ള എന്റെ ചങ്ങാത്തം വളരെ മനോഹരമായിരുന്നു. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നു. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നില്‍’- അശുതോഷ് ട്വീറ്റില്‍ കുറിച്ചു.

ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്നു അശുതോഷ്. മാധ്യമപ്രവര്‍ത്തരോട് തന്റെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറരുതെന്നും അഭിപ്രായപ്രകടനത്തിനില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *