തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്രാ സൗകര്യമൊരുക്കി കെഎസ്‌ആര്‍ടിസി.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്ബാശേരി വിമാനത്താവളം അടച്ചിരുന്നു, ഇവിടെയിറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിട്ടിട്ടുണ്ട്. ഈ വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കുന്നതിനാണ് കെഎസ്‌ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്.

നാലു ദിവസത്തേക്കാണ് നെടുമ്ബാശേരി വിമാനകത്താവളം അടച്ചത്. വിമാനത്താവളം ഇനി ശനിയാഴ്ചയേ തുറന്നു പ്രവര്‍ത്തിക്കകുയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേയും പാര്‍ക്കിങ്ങ് ബേയും ഓപ്പറേഷന്‍സ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാനായിരുന്നു തീരുമാനമായത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം അടച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *