മലപ്പുറത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു; ഓടക്കയത്ത് ആളുകള്‍ മണിനടിയില്‍ പെട്ടതായി സൂചന, വെറ്റിലപ്പാറയില്‍ മണ്ണിടിഞ്ഞ് 3 മരണം

മലപ്പുറം:  മഴക്കെടുതി രൂക്ഷമായ മലപ്പുറത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു. ഓടക്കയത്ത് അല്‍പം മുമ്ബ് ഉരുള്‍പൊട്ടി. ആളുകള്‍ മണ്ണിനടിയിലായതായാണ് വിവരം. വെറ്റിലപ്പാറയില്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഊര്‍ങ്ങാട്ടേരിയിലും മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു.

വ്യാഴാഴ്ച മാത്രം 25 ഓളം മരണങ്ങളാണ് സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങള്‍ കേരളത്തിലെത്തു. കൂടുതല്‍ ലൈഫ് ജാക്കറ്റുകളും ബോട്ടുകളും എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *