ഒഡീഷ: 20കാരിയെ കാമുകനും വീട്ടുകാരും തീകൊളുത്തി കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കാമുകന്റെ വീടിനുമുന്നില്‍ ശരീരം മുഴുവന്‍ തീ പടര്‍ന്ന നിലയിലാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ പെകുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒഡീഷയിലെ റൂര്ക്കേലയിലായിരുന്നു സംഭവം.
പെണ്‍കുട്ടിയും യുവാവുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയബന്ധത്തിലായിരുന്നു. ഇവരുടെ ഇഷ്ടപ്രകാരം വീട്ടുകാര്‍ വിവാഹത്തിനും സമ്മതിച്ചിരുന്നു. എന്നാല്‍ കുറച്ചു ദിവസമായി യുവാവ് പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നതായും, വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ യുവാവിനും വീട്ടുകാര്‍ക്കുമെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി.
