കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. ഒമ്ബത് വിമാന കമ്ബനികള്‍ തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. നാളെ മുതല്‍ കൊച്ചിയില്‍ ചെറു വിമാനങ്ങള്‍ ഇറങ്ങും. നാവിക സേനയുടെ വിമാനത്താവളത്തിലാണ് ചെറു വിമാനങ്ങള്‍ ഇറങ്ങുക. സര്‍വീസിന് നാവിക സേന അനുമതി നല്‍കിയിരുന്നു.

അതേസമയം എയര്‍ കാര്‍ഗോ ചാര്‍ജിലും ഇളവ് വരുത്തിയിട്ടുണ്ട്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതിനാണ് കാര്‍ഗോ ചാര്‍ജില്‍ ഇളവ് വരുത്തിയത്.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നെടുമ്ബാശ്ശേരി വിമാനത്താവളം മുങ്ങിപ്പോയിരുന്നു.റണ്‍വേ അടക്കം വെള്ളത്തിലായി. എയര്‍പോര്‍ട്ട് വീണ്ടും പ്രവര്‍ത്തന സജ്ജമാകാന്‍ ഏതാനും ദീവസങ്ങള്‍ എടുക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *