ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു

ചെറുതോണി: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു. 2401.74 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്‌. അണക്കെട്ടിലെജ്ജുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളില്‍ മൂന്നെന്നമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അണക്കെട്ടിലെയ്ക്ക് മുല്ലപ്പെരിയാറില്‍ നിന്ന് വരുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി തുടരുകയാണ്.

ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 168.26 മീറ്ററായി കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *