ഹൈദ്രബാദ് : പ്രളയക്കെടുതിയില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങായി തന്റെ ഒരുമാസത്തെ ശമ്ബളം മുഴുവന്‍ നല്‍കി കൊണ്ട് തെലുങ്കാന ഉപ മുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലി.കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 കോടിയുടെ ചെക്കാണ് തെലുങ്കാന ആഭ്യന്തര വകുപ്പ് മന്ത്രി നയനി നര്‍ഷിമ റെഡ്ഡി കൈമാറിയത് .
അതോടൊപ്പം കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി 205 കോടിയുടെ ശുദ്ധീകരണ മെഷീനുകളും നല്‍കി .നിരവധി ആളുകളാണ് കേരളത്തിന്റെ ദുരിതങ്ങള്‍ക്ക് കൈത്താങ്ങായി മുന്നോട്ട് വരുന്നത് .പഞ്ചാബ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും അതില്‍ ഉള്‍പ്പെടുന്നു .
