മറക്കില്ല ജീവനുള്ള കാലം വരെ ആ രക്ഷാ പ്രവര്‍ത്തനം; ‘നന്ദി’; പ്രളയത്തില്‍ നിന്നും ജീവന്‍ രക്ഷിച്ച നേവി രക്ഷാ സംഘത്തിന് ടെറസില്‍ ‘നന്ദി കുറിച്ച്‌’ ജനങ്ങള്‍

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട് ജീവന്‍ പോലും നഷ്ടമായേക്കുമെന്ന ഭയത്തില്‍ കഴിഞ്ഞ നേവി സംഘത്തിന് നന്ദി പറഞ്ഞ് ജനങ്ങള്‍. തങ്ങളെ രക്ഷിച്ച മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയ്ക്കും നേവി രക്ഷാ സംഘത്തിനും ടെറസിന് മുകളില്‍ ‘താങ്ക്‌സ്’ എഴുതിയാണ് ഒരുകൂട്ടം മലയാളികള്‍ നന്ദി പ്രകാശിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17ന് ഇവിടെ നേവി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

ടെറസിന് മുകളില്‍ ‘Thanks’ എന്നെഴുതിയിരിക്കുന്നതിന്റെ ആകാശദൃശ്യം എഎന്‍ഐയാണ് പുറത്തു വിട്ടിരിക്കുന്നത്.

ആലുവ ചെങ്ങമനാട്ടു കെട്ടിടത്തിന്റെ മുകളില്‍ അഭയം തേടിയ സാജിത എന്ന ഗര്‍ഭിണിയെ രക്ഷിച്ചിരുന്നത് നാവികസേനയിലെ മലയാളി കമാന്‍ഡര്‍ വിജയ് വര്‍മയുടെ നേതൃത്വത്തിലായിരുന്നു. രക്ഷപ്പെട്ട അന്നു തന്നെ സാജിദ കൊച്ചി സൈനിക ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

ഇന്നലെ വിജയ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള നേവി സംഘം സമ്മാനങ്ങളുമായി കുഞ്ഞിനെയും അമ്മയെയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

സമാനമായ രീതിയില്‍ ആലുവയില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തുന്ന വിജയ് വര്‍മയുടെയും ഫ്‌ളൈറ്റ് ഡ്രൈവര്‍ അമിതിന്റെയും രക്ഷാപ്രവര്‍ത്തനം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *