ദുരിതാശ്വാസ സാമഗ്രികളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കി

ധനമന്ത്രി പീയുഷ് ഗോയല്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അയ്‌ക്കുന്നവയ്ക്ക് ഐ.ജി.എസ്.ടിയും ഒഴിവാക്കും. വിദേശത്തുനിന്ന് അയക്കുന്ന സഹായങ്ങള്‍ക്ക് കസ്റ്റംസ് ഇളവ് നല്‍കാത്തതിനെതിരെ പരാതി ഉയര്‍ന്നിരുന്നു.

വന്‍തുക നികുതിയായി നല്‍കാനാവാത്തതിനാല്‍ ലോഡ് കണക്കിന് സാധനങ്ങള്‍ കെട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രതിസന്ധി രാജീവ് ചന്ദ്രശേഖര്‍ എം.പി കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ അനുകൂല ഇടപെടലുണ്ടായത്. .

Leave a Reply

Your email address will not be published. Required fields are marked *