നെടുമ്ബാശേരി വിമാനത്താവളം 26ന് തുറക്കും

കൊച്ചി: പ്രളയത്തെ തുടര്‍ന്ന അടച്ചിട്ട നെടുന്പാശേരി വിമാനത്താവളം ഈ മാസം 26ന് തുറക്കുമെന്ന് നടത്തിപ്പുകാരായ സിയാല്‍ വ്യക്തമാക്കി. റണ്‍വേ, ടാക്സി വേ, പാര്‍ക്കിംഗ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങിയെന്നും സിയാല്‍ അറിയിച്ചു.

ഇപ്പോള്‍ ടെര്‍മിനല്‍ ശുചീകരണ ജോലികളാണ് നടക്കുന്നത്. രണ്ട് ദിവസം കൊണ്ട് റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റണ്‍വേയിലെ മുഴുവന്‍ ലൈറ്റുകളും പരിശോധിക്കുന്നുണ്ട്. രണ്ടര കിലോമീറ്ററോളം വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നിട്ടുണ്ട്. ഇത് പുനര്‍നിര്‍മിച്ചു വരികയാണ്.

പ്രളയത്തില്‍ 220 കോടിയുടെ നഷ്ടമാണ് വിമാനത്താവളത്തിനുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *