പ്രളയക്കെടുതി; കെഎസ്‌ആര്‍ടിസിക്കും വന്‍ നാശനഷ്ടമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ കെഎസ്‌ആര്‍ടിസിക്കും വന്‍ നാശനഷ്ടം. 30 കോടിയുടെ നഷ്ടം കെഎസ്‌ആര്‍ടിസിക്കുണ്ടായെന്നാണ് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞത്.

200ലേറെ ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും 11 ബസ് സ്റ്റേഷനുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നും 50 കോടി രൂപയുടെ ധനസഹായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *